തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎൺഫിന്‍റെ ലക്ഷ്യം. ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനും ആണ് വോട്ട്. ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും. എൽഡിഎഫ് ഭരണം തുടരും. വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്ക് പോകില്ല. ഏപ്രിൽ 9 മുതൽ മെയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. കോഴിക്കോട് ജില്ലയിൽ മികച്ച വിജയം ഉണ്ടാകും. ബിജെപി കോൺഗ്രസ് ഏത് ഡീലിനെയും എൽഡിഎഫ് മറികടക്കും. ഡീലിനെ മറികടക്കാനുള്ള ജനപിന്തുണ എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























