കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് മേയറെ നിശ്ചയിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് മുഹമ്മദ് ഷിയാസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് മേയറെ നിശ്ചയിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാധാരണ പ്രവർത്തകരുടെ ഒന്നരവര്ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് വിജയം. സാധാരണ പ്രവർത്തകരെ വേദനിപ്പിക്കരുത്. ഭൂരിപക്ഷം എന്നത് മുന്‍പും അവലംബിച്ച മാതൃകയാണ്. വിജയത്തിന്റെ ശോഭ കെടുത്തരുതെന്നും സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. എല്ലാ ഘടകങ്ങളുമായി കൂടി ആലോചിച്ച് എടുത്ത തീരുമാനം.

തീരുമാനം അറിയിക്കുക മാത്രമാണ് തന്റെ ചുമതല. 2010ലും ഇതേ കീഴ്വഴക്കം തന്നെയാണ് സ്വീകരിച്ചത്. 2010 ഇതേ വിമർശനങ്ങളും ചർച്ചകളും നടന്നതാണ്.‘ ആരും വിജയത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കരുത്. കൂട്ടായ തീരുമാനമായിരുന്നു അത്. അത് പ്രഖ്യാപിക്കുകയെന്നത് മാത്രമാണ് പ്രസിഡന്റിന്റെ ചുമതല. സാധാരണ പ്രവര്‍ത്തകരുടെ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ഈ വിജയം.’ അവരെ വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ഷിയാസ് അഭിപ്രായപ്പെട്ടു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...