മുഹമ്മദപ്പയുടെ 95 സെന്റ് ഭൂമി വ്യാജ പ്രമാണം ചമച്ച് തട്ടിയെടുത്തു ; എനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നത് വന്‍ അഴിമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വന്തം പേരില്‍ കരമടച്ചുകൊണ്ടിരുന്ന ഭൂമി വ്യാജ പ്രമാണം ചമച്ച് തട്ടിയെടുത്തതായി പരാതി. അഞ്ചല്‍ തടിക്കാട് എസ്.എം.ആര്‍ ഹൌസില്‍ മുഹമ്മദപ്പയുടെ 95 സെന്റ് വസ്തുവാണ് റവന്യൂ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ സ്വകാര്യ വ്യക്തി തട്ടിയെടുത്തത്. പത്തനംതിട്ട ജില്ലയില്‍ കൂടല്‍ വില്ലേജില്‍ രാക്ഷസന്‍ പാറയുടെ സമീപം  118/1, 118/2, 118/4, 118/8 സര്‍വ്വേ നമ്പരുകളില്‍ ആകെ 2 ഏക്കര്‍ 4 സെന്റ്‌ സ്ഥലമായിരുന്നു മുഹമ്മദപ്പക്ക് ഉണ്ടായിരുന്നത്. 1989 ല്‍ പത്തനാപുരം സ്വദേശി സൈനുല്ലാദീന്‍ എന്നയാളില്‍ നിന്നും വാങ്ങിയ പട്ടയ ഭൂമിയായിരുന്നു ഇത്. ഈ വസ്തുവില്‍ റബര്‍ ആണ് കൃഷി ചെയ്തിരുന്നത്. 1989 മുതല്‍ 2023 വരെ 2 ഏക്കര്‍ 4 സെന്റ്‌ സ്ഥലത്തിനും ഇദ്ദേഹം കൂടല്‍ വില്ലേജ് ഓഫീസില്‍ കരം അടച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കരം അടച്ചത് 29/11/2023 ലാണ്. 2025 ജൂലായ്‌ മാസം അവസാനം കൂടല്‍ വില്ലേജ് ഓഫീസില്‍ കരം അടക്കുവാന്‍ ചെന്നപ്പോള്‍ തന്റെ പേരില്‍ ഒരേക്കര്‍ 09 സെന്റ്‌ സ്ഥലം മാത്രമേ ഉള്ളുവെന്നും അതിനുമാത്രമേ കരം അടക്കുവാന്‍ കഴിയു എന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആകെയുണ്ടായിരുന്ന 2 ഏക്കര്‍ 4 സെന്റ്‌ സ്ഥലത്തില്‍ 95 സെന്റ്‌ സ്ഥലം കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കരീപ്ര വില്ലേജില്‍ ഇടക്കിടം പോസ്റ്റ്‌ ഓഫീസ് പരിധിയില്‍ ശിവശൈലം വീട്ടില്‍ വിജയകുമാറിന്റെ ഭാര്യ ബിന്ദു വിജയകുമാര്‍ വാങ്ങിയതായും അവരുടെ പേരില്‍ കൂട്ടി കരം ഒടുക്കിയതായും വില്ലേജിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് മുഹമ്മദപ്പ വിവിധ തലങ്ങളില്‍ പരാതിയുമായി നീങ്ങി. 31/07/2025 ല്‍ കോന്നി തഹസീല്‍ദാര്‍ക്കും 21/08/2025 ല്‍ കോന്നി ഭൂരേഖ തഹസില്‍ദാര്‍ക്കും പരാതി നല്‍കി. കൂടാതെ 22/09/2025 ല്‍ CPSP-1493/2025/PTA നമ്പര്‍ പ്രകാരം പത്തനംതിട്ട വിജിലന്‍സിനും പരാതി നല്‍കി. 24/09/2025 ല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന്‍ തിരുവനന്തപുരം, 06/10/2025 ല്‍ അടൂര്‍ ആര്‍.ഡി.ഓ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കി. എന്നാല്‍ പരാതികളൊക്കെ മുങ്ങി ഇരിക്കുകയോ മുക്കി വെച്ചിരിക്കുകയോ ആണ്.

2 ഏക്കര്‍ 4 സെന്റ്‌ സ്ഥലത്തിന്റെ ഒറിജിനല്‍ ആധാരവും മുന്‍ ആധാരങ്ങളും പട്ടയം, കരം തീരുവ രസീതുകള്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കൈവശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും അഞ്ചല്‍ തടിക്കാട് എസ്.എം.ആര്‍ ഹൌസില്‍ മുഹമ്മദപ്പയുടെ കയ്യില്‍ ഇപ്പോഴും ഇരിക്കുകയാണ്. 07/08/2025 ല്‍ മുഹമ്മദപ്പയുടെ അപേക്ഷയിന്‍ പ്രകാരം ലഭിച്ച ബാധ്യതാ സര്‍ട്ടിഫിക്കറ്റില്‍ സര്‍വേ നമ്പര്‍ 118/1 ല്‍ 34 ആര്‍ 35 സ്ക്വ.മീറ്റര്‍ വസ്തുവും 118/2 ല്‍ 40 ആര്‍ 80 സ്ക്വ.മീറ്റര്‍ വസ്തുവും 118/4 ല്‍ 03 ആര്‍ 90 സ്ക്വ.മീറ്റര്‍ വസ്തുവും 118/8 ല്‍ 03 ആര്‍ 60 സ്ക്വ.മീറ്റര്‍ വസ്തുവും ഉള്ളതായി എനാദിമംഗലം സബ് രജിസ്ട്രാര്‍ നല്‍കിയ രേഖയില്‍ പറയുന്നു. എന്നാല്‍ ഇതേ സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2024 ജൂലായ്‌ മാസം പത്താം തീയതി നടത്തിയ 557/01/2024 നമ്പര്‍ രജിസ്ട്രേഷന്‍ പ്രകാരം ഈ വസ്തുവിന്റെ ഭാഗമായ 95 സെന്റ്‌ ഭൂമി മറ്റ് മൂന്നുപേര്‍ പേര്‍ ചേര്‍ന്ന് കൊട്ടാരക്കര സ്വദേശി ബിന്ദു വിജയകുമാറിന് വില്‍പ്പന നടത്തിയതായിട്ടാണ് രജിസ്ട്രേഷന്‍ രേഖകള്‍.

അതായത് തന്റെ കൈവശത്തിലും കരം തീരുവയിലും ഉണ്ടായിരുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ച് ചിലര്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയതായി മുഹമ്മദപ്പ ആരോപിക്കുന്നു. ഇതിന് ഉദ്യോഗസ്ഥരുടെ പിന്തുണയും വഴിവിട്ട സഹായവും ഉണ്ടായതായി സംശയിക്കുന്നതായും മുഹമ്മദപ്പ പറയുന്നു. മുഹമ്മദപ്പയുടെ പേരിലും കൈവശത്തിലും ഉണ്ടായിരുന്ന ഈ 2 ഏക്കര്‍ 4 സെന്റ്‌ ഭൂമി 07/04/2022 ല്‍ കൃഷിക്കുവേണ്ടി പത്തനാപുരം താലൂക്കില്‍ പത്തനാപുരം വില്ലേജില്‍  നടുക്കുന്നു മുറിയില്‍ പള്ളിവടക്കേതില്‍ മിര്‍ഷാദ് അബ്ദുല്‍ അസീസിന് അഞ്ചു വര്‍ഷത്തെ പാട്ടത്തിന് നല്‍കിയിട്ടുള്ളതാണ്. എനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 503/1/2022 നമ്പരായി ഈ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. ഇതേ വസ്തുവാണ് എനാദിമംഗലം സബ് രജിസ്ട്രാര്‍ തന്നെ മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുത്തിട്ടുള്ളത്. ബിന്ദു വിജയകുമാര്‍ കൈവശപ്പെടുത്തിയ 95 സെന്റ്‌ ഭൂമി ചുറ്റും വേലികെട്ടി അടച്ചിരിക്കുകയാണ്. അതിനാല്‍ മുഹമ്മദപ്പയുടെ സ്ഥലത്തേക്ക് ഇപ്പോള്‍ പ്രവേശിക്കുവാനും കഴിയില്ല. രോഗബാധിതനും അവശനുമായ മുഹമ്മദപ്പ നീതിതേടി അലയുകയാണ്. ഉദ്യോഗസ്ഥരും ഭൂമാഫിയകളും കൈകോര്‍ക്കുമ്പോള്‍ ഇനിയും ഇതുപോലെ നിരവധി മുഹമ്മദപ്പമാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോഷൻ പക്വാഡ 2026 ന് കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി

0
കോന്നി : അമ്മമാരുടെയും കുട്ടികളുടെയും സമഗ്ര പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി കോന്നി ബ്ലോക്ക്...

വാഹനങ്ങളുടെ മോഡിഫിക്കേഷൻ : ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല , 100 ദിവസത്തിനുള്ളിൽ തീരുമാനം

0
തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി...

പ്രതിഷേധങ്ങൾക്കിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ

0
തിരുവനന്തപുരം : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി...

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിലെന്ന് കെഎസ് ശബരീനാഥൻ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം തീർത്തും കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ്...