മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ പാത നിര്‍മ്മാണ സമയത്ത് ഇറക്കിയ മണ്‍കൂന ഒടുവില്‍ നീക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ പാത നിര്‍മ്മാണ സമയത്ത് ഇറക്കിയ മണ്‍കൂന ഒടുവില്‍ നീക്കി. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഗതാഗതത്തിന് ഭീഷണി ആവുന്ന തരത്തില്‍ പാതയുടെ വശത്ത് ഉണ്ടായിരുന്ന മണ്ണും കല്ലുകളും അടങ്ങിയ കൂനയാണ് നീക്കിയത്. ഇതു സംബന്ധിച്ച് ‘പത്തനംതിട്ട മീഡിയ’ വാര്‍ത്ത ചെയ്തിരുന്നു. ഇടമുറി ദേവീ ക്ഷേത്രം കഴിഞ്ഞ് റബര്‍ബോര്‍ഡ് ഭാഗം മുതല്‍ പൊന്നമ്പാറ വരെയായിരുന്നു പാതയരികില്‍ മണ്‍കൂന അപകട ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഉണ്ടായിരുന്നത്.

പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ നേരം മറ്റു ഭാഗങ്ങളില്‍ നിന്നും ഇറക്കിയ പഴയ മെറ്റലും ടാറിംങ് അവശിഷ്ടങ്ങളുമാണ് ഇങ്ങനെ തള്ളിയിരുന്നത്. കൂടാതെ പഴയ വീടിന്‍റെ അവശിഷ്ടങ്ങളും ഇങ്ങനെ തള്ളിയിരുന്നു. ആള്‍താമസം ഇല്ലാത്ത സ്ഥലമെന്നതിന്‍റെ മറവിലാണ് ഇവിടെ കെട്ടിട അവശിഷ്ടങ്ങള്‍ തള്ളാന്‍ ഉപയോഗിച്ചത്. ഇത് ടാറിംങിനോടു ചേര്‍ന്ന് കിടക്കുകയായിരുന്നു. പാതയുടെ ഇരുവശത്തേയും കാടുകള്‍ തെളിച്ചതോടാണ് മണ്‍കൂനകളും കെട്ടിടാവശിഷ്ടങ്ങളും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. റബര്‍ബോര്‍ഡ് അതിര്‍ത്തിയിലെ വേലിക്കല്ലുകളും പിഴുതു പാതയരികിലേക്കു വീണുകിടന്നതും നീക്കിട്ടുണ്ട്. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പാതയുടെ സംരക്ഷണം കരാറുകാരനുണ്ടെങ്കിലും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...