മുകേഷ് അഹ്‌ലാവത് ഡൽഹി മന്ത്രിസഭയിലെ പുതുമുഖം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുകേഷ് അഹ്‌ലാവത് ഡൽഹി മന്ത്രിസഭയിലെ പുതുമുഖമാകും. ഡൽഹിയിലെ സുൽത്താൻപൂർ മജ്‌റയിൽ നിന്നുള്ള നിയമസഭാംഗമാണ് മുകേഷ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 48,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് അഹ്‌ലാവത് വിജയിച്ചത്. പാർട്ടി ദലിത് നേതാക്കളെ അവഗണിക്കുന്നു എന്ന വിമർശനത്തിന് മറുപടിയായിരിക്കും മുകേഷ് അഹ്‌ലാവതിന്‍റെ മന്ത്രി സ്ഥാനം. കെജ്രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷ് മന്ത്രിസഭയിലും തുടരുന്നതായിരിക്കും.  സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരെ പുതിയ മന്ത്രിസഭയിൽ നിലനിർത്തുമെന്ന് എ.എ.പി അറിയിച്ചു.

അഹ്ലാവത് ഉൾപ്പെടെ രണ്ട് പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കും. ഏഴാമത്തെ മന്ത്രിയുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഡൽഹി നിയമസഭയിൽ 70 അംഗങ്ങളും മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി ഏഴ് മന്ത്രിമാരുമാണ് ഉണ്ടാകുക. അതിഷിക്ക് സെപ്റ്റംബർ 21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്ന് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അരവിന്ദ് കെജ്രിവാളിന്‍റെ രാജിക്കത്ത് നൽകിയ കൂട്ടത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ

തീയതിയും സക്സേന നിർദേശിച്ചത്. പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള അനുമതിക്കായി ലഫ്റ്റനന്‍റ് ഗവർണർക്ക് നൽകിയ കത്തിൽ അതിഷി സത്യപ്രതിജ്ഞക്കുള്ള തീയതി നൽകിയിരുന്നില്ല. ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടിക പിന്നീട് നൽകാമെന്ന് കത്തിൽ പറയുന്നതിലൂടെ, അതിഷി ഒറ്റക്കാവും സത്യപ്രതിജ്ഞ ചെയ്യുകയെന്നും സൂചനയുണ്ട്. സെപ്റ്റംബർ 26 മുതൽ വിളിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കണം. അടുത്ത ഫെബ്രുവരി 23 വരെയാണ് നിയമസഭയുടെ കാലാവധി. ഫെബ്രുവരി ആദ്യം തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

0
മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത...