അപകട മുനമ്പായി മുക്കം കോസ്‌വേ

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്രളയത്തില്‍ തകര്‍ന്ന മുക്കം കോസ്‌വേയുടെ കൈവരികളും കോണ്‍ക്രീറ്റ് പാളികളും പുന:സ്ഥാപിക്കാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. 2018ലെ പ്രളയത്തില്‍ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നു. 2021 ലെ വെള്ളപ്പൊക്കത്തിലാണ് കോണ്‍ക്രീറ്റ് പാളികള്‍ നശിച്ചത്. വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന പാതയാണിത്. അടിച്ചിപ്പുഴ മുക്കം പ്രദേശത്തെ പെരുനാടുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ പമ്പയാറ്റില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മുങ്ങാറുണ്ട്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ തടികള്‍ ഇടിച്ചാണ് കൈവരികള്‍ നശിച്ചത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കോസ്‌വേയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാകും. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.

കോസ്‌വേക്ക് പകരം പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്. മുക്കത്തിനു പുറമെ അടിച്ചിപ്പുഴ, നാറാണംമൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അത്തിക്കയത്ത് പോകാതെ പെരുനാട്, മടത്തുംമൂഴി, വടശേരിക്കര എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പ മാര്‍ഗമാണ് കോസ്‌വേ. കൈവരി സ്ഥാപിക്കാന്‍ പെരുനാട് പഞ്ചായത്ത് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...