കോഴിക്കോട് : മുക്കം കുറ്റിപ്പാലക്കല്‍ ബൈപാസില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു. സ്കൂളില്‍ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. അഗസ്ത്യന്‍മുഴി തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്നേഹ (14), കൃഷ്ണന്റെ മകന്‍ അനന്ദു (20) എന്നിവരാണ് മരിച്ചത്. പ്രമോദിന്റെ സഹോദരിയുടെ മകനാണ് അനന്ദു.
ഇടിയുടെ ശക്തിയില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ലോറിയുടെ ചക്രത്തിനടിയില്‍പ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുക്കം പോലീസും അഗ്നിരക്ഷാ സേനയുമെത്തി മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.