കോഴിക്കോട് : മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അന്‍പത് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.
നേരത്തെ കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന ഇവിടെ അടുത്തിടെയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാവു എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിരുന്നു.