മുക്കൂട്‌ – ഇലന്തൂര്‍ റോഡ്‌ തകര്‍ന്നു ; ഇത് വഴി കാല്‍നട യാത്ര പോലും പ്രയാസം

For full experience, Download our mobile application:
Get it on Google Play

വാര്യാപുരം : ജംഗ്ഷനില്‍ നിന്നും മുക്കൂട്‌ വഴി ഇലന്തൂരിലേക്കുള്ള ജില്ലാ പഞ്ചായത്ത്‌ റോഡ്‌ തകര്‍ന്നു. വാര്യാപുരത്തു നിന്നും മുക്കൂട്‌ വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗമാണ്‌ മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്‌. റോഡില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടതിനാല്‍ കാല്‍നട യാത്ര പ്രയാസമായി. രണ്ട്‌ സ്‌കൂളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊല്ലംപാറ, മുക്കൂട്‌, പൂക്കോട്‌, ഇടപ്പരിയാരം മുതലായ ഇലന്തൂര്‍ പഞ്ചായത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ ഉള്ളവര്‍ ജില്ലാ കേന്ദ്രമായ പത്തനംതിട്ടയിലേക്ക്‌ യാത്ര ചെയ്യുവാനുള്ള ഏക റോഡാണിത്‌. ടി.കെ. റോഡില്‍ വാര്യാപുരത്തിനും ഇലന്തൂരിനും മധ്യേ യാത്രാ തടസം നേരിടുമ്പോള്‍ ഗതാഗതം തിരിച്ചു വിടുന്ന റോഡാണിത്‌. വെള്ളക്കെട്ടുകളിലെ കുഴികള്‍ തിരിച്ചറിയുവാന്‍ സാധിക്കാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും അപകടത്തില്‍പ്പെടുന്നു. വെള്ളക്കെട്ടുള്ള ഭാഗം ഉയര്‍ത്തുകയും, വെള്ളമൊഴുകി പോകത്തക്ക വിധം ഓടകള്‍ പണിയുകയും ചെയ്‌ത്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...