60 വയസ് കഴിഞ്ഞ ദമ്പതികള്‍ക്ക് ദിവസം 1,366 രൂപ ലഭിക്കും ; പദ്ധതി ഇതാ

For full experience, Download our mobile application:
Get it on Google Play

വിരമിക്കൽ കാലത്ത് മുതിർന്ന പൗരന്മാർക്ക് ഏറ്റവും ആവശ്യം വരുമാനമാണ്. ജോലിയിൽ നിന്നുള്ള വരുമാനം അവസാനിക്കുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ മികച്ച സമ്പാദ്യം ഉണ്ടാക്കാനുള്ള വഴി കണ്ടെത്തണം. അതിന് സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം എന്ന കേന്ദ്ര സർക്കാർ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള ​ഗ്യാരണ്ടിയും ബാങ്കിനേക്കാളും മികച്ച പലിശ നിരക്കുമാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ നോക്കാം.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായൊരു മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. ഈ വര്‍ഷത്തില്‍ പദ്ധതിയുടെ നിക്ഷേപ പരിധിയും പലിശ നിരക്കും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിക്ഷേപ പരിധി ഉയര്‍ത്തിയത്. നിലവില്‍ 30 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാം. നേരത്തെ 15 ലക്ഷമായിരുന്നു പരിധി. മുതിര്‍ന്ന പൗരന്മാരായ ദമ്പതിമാര്‍ക്ക് ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് 60 വക്ഷം രൂപ വരെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാം. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 8.20 ശതമാനമാണ്. ലഘു സമ്പാദ്യ പദ്ധതികളിലെ മികച്ച പലിശ നിരക്കാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച നിരക്കായും ഇതിനെ കാണാം. നിക്ഷേപകർക്ക് മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിം​ഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. 5 വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി. 3 വര്‍ഷത്തേക്ക് കാലാവധി ഉയര്‍ത്താം.

കാലാവധിയും പലിശയും ഉയര്‍ത്തിയതോടെ മുതിര്‍ന്ന പൗരന്മാരായ ദമ്പതിമാര്‍ക്ക് നിക്ഷേപിക്കുന്ന തുക സുരക്ഷിതമാക്കി മികച്ച പലിശ വരുമാനം നേടാന്‍ സാധിക്കും. നിലവിലെ 8.20 ശതമാനം പലിശ നിരക്ക് പ്രകാരം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ദിവസത്തില്‍ 1,366 രൂപ വരെ പലിശ വരുമാനം നേടാന്‍ സാധിക്കും. 60 വയസ് കഴിഞ്ഞ ദമ്പതിമാര്‍ വ്യത്യസ്ത സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടുകളിലായി 30 ലക്ഷം രൂപ വീതം നിക്ഷേപിച്ചാലാണ് ഈ പലിശ വരുമാനം ലഭിക്കുക. 30 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തേക്ക് 12.3 ലക്ഷം രൂപയാണ് 5 വര്‍ഷത്തേക്ക് ആകെ ലഭിക്കുന്ന പലിശ വരുമാനം. 2.46 ലക്ഷം രൂപ വര്‍ഷത്തില്‍ പലിശയായി ലഭിക്കും. ഇതുപ്രകാരം ത്രൈമാസത്തില്‍ 61,500 രൂപ നിക്ഷേപകന്റെ സേവിം​ഗ്സ് അക്കൗണ്ടിലേക്ക് പോകും. രണ്ട് അക്കൗണ്ടില്‍ നിന്നുമായി 1,23,000 രൂപ ത്രൈമാസത്തില്‍ ലഭിക്കും. ദിവസത്തിലേക്ക് കണക്കാക്കിയാല്‍ 1,366 രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീ വഴി സ്വന്തമാക്കാം. സമാനമായി സംയുക്ത അക്കൗണ്ടില്‍ ഭാര്യ, ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് 60 ലക്ഷം നിക്ഷേപിച്ചാലും ഇതേ വരുമാനം നേടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റീൽസ് ചിത്രീകരണം തടഞ്ഞതിൽ മനംനൊന്ത് കൗമാരക്കാരി കനാലിൽ ചാടി മരിച്ചു

0
ന്യൂ ഡൽഹി: സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ...

വിദേശ മദ്യവുമായി പിടിയിലായ മദ്ധ്യ വയസ്കൻ റിമാൻഡിൽ 

0
റാന്നി: നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തി വന്നിരുന്ന...

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....