ചെങ്ങന്നൂർ : നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പരിപാടിയുടെ ഭാഗമായി യുവാക്കളെ കായിക ലഹരിയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി എക്സൈസ് വകുപ്പും സ്പോർട്സ് കൗൺസിലുമായി ചേർന്ന് മുളക്കുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി അജിത മത്സരം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സജി തോട്ടിയാട് അധ്യക്ഷത വഹിച്ചു. മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ രവീന്ദ്രൻ, ആലപ്പുഴ ഫുട്ബോൾ അസോസിയേഷൻ അംഗം എബി, ടി അനിത കുമാരി, സജി വർഗീസ്, എസ് മധു , എക്സൈസ് പ്രിവന്റീവ് ഓഫീസർ എം കെ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ടി മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.