Wednesday, July 2, 2025 11:41 am

മുളക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ വിദ്യാഭ്യാസ ഹബ്ബാക്കും – സജി ചെറിയാന്‍ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അംഗൻവാടി മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ വരെയുള്ള  അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി മുളക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ മാറ്റുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ  ഭാഗമായി സ്കൂളിൽ നടന്ന പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യ വികസനത്തിന് എട്ടു കോടി രൂപയാണ് മുളക്കുഴ ഗവ.സ്കൂളിൽ ചെലവഴിക്കുന്നത്. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്‍റെ  ഭാഗമായി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത സ്കൂളിലേക്ക് സർക്കാർ അഞ്ച് കോടി രൂപയും എം.എൽ.എ മൂന്നു കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കും മറ്റും പൊതുജനങ്ങളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും ആത്മാര്‍ഥമായ  പിൻതുണ ഉണ്ടാകണമെന്ന് എം.എൽ.എ പറഞ്ഞു. പി.റ്റി.എ പ്രസിഡന്റ് എം.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ” ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം” എന്ന ഈശ്വര പ്രാർത്ഥനയോടാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ സയന്റിഫിക്ക് ആഫീസറുമായിരുന്ന ജനാർദനൻ ആചാരി സ്കൂളിൽ ചൊല്ലിയിരുന്ന പ്രതിജ്ഞയും പറഞ്ഞു കൊടുത്തു. മൺമറഞ്ഞു പോയ പൂർവ്വ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗം സ്മരണാജ്ഞലി നേര്‍ന്നു. പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ വേണു, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സാമുവേൽ ഐപ്പ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .എ. രവീന്ദ്രൻ, വാർഡ് മെമ്പർ സി.എസ്.മനോജ്, പൂർവ്വാദ്ധ്യാപകൻ പി.വി.മുരളീധരൻ, എ.ഇ.ഒ ബിന്ദു, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ ഉഷാകുമാരി, ഹെഡ്മാസ്റ്റർ എൻ.നാരായണൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ റ്റി.റജിമോൾ എന്നിവർ പ്രസംഗിച്ചു.
യോഗത്തില്‍  സ്കൂൾ സംരക്ഷണ- വികസന കമ്മറ്റിയും രൂപീകരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല ; ഹൈക്കോടതി

0
കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന്...

കൂടൽ-മാങ്കോട് വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്...

0
കൂടൽ : വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപ്പെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ...

പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ

0
തൃശൂർ : പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ...

വള്ളംകുളം മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ റീടാറിങ് അനിശ്ചിതത്വത്തിൽ

0
പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി...