ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ 14 വയസുള്ള പെണ്‍കുട്ടിക്ക് ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ 14 വയസുള്ള പെണ്‍കുട്ടിക്ക് ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റു. ലക്‌നൗവിലെ കൈസര്‍ബാഗ് പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ആശാ സോങ്കര്‍, ഭര്‍ത്താവ് മുകേഷ് സോങ്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മുഖത്തും കൈകളിലും പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘പാദസരം മിനുക്കുന്നതിന് വേണ്ടിയാണ് ആശാ സോങ്കര്‍ എന്ന യുവതി ഗാസിയാരി മണ്ഡിയിലുള്ള ജ്വല്ലറിയിലെത്തിയത്. എന്നാല്‍ ആശാ സോങ്കറും ജ്വല്ലറി ഉടമയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ആസിഡ് സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് എറിഞ്ഞു. സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും മേലാണ് ആസിഡ് വീണത്. പെണ്‍കുട്ടിയുടെ മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റു. സ്ത്രീകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത് ; മുഖ്യമന്ത്രിയെ വിമർശിച്ച് മുഹമ്മദ് റിയാസ് രം​ഗത്ത്

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്...

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ അച്‌ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി...

പന്തളത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച യുവതി റിമാൻഡിൽ

0
പന്തളം : വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത...

യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി.സതീശന് സ്വീകരണം നല്‍കുന്നു

0
പത്തനംതിട്ട: യു.ഡി.എഫ് പത്തനംതിട്ട ജില്ലാ യോഗം രാജീവ് ഭവനില്‍ ചേര്‍ന്നു.ഡി.സി.സി പ്രസിഡന്റ്...