മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം തൃപ്പൂണിത്തുറ ജോയിന്റ് ആര്‍.ടി.ഒ. ബി. ഷെഫീഖ് ആദ്യ ബസിന് സ്റ്റാന്‍ഡിലേക്ക് പ്രവേശനം നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍ അധ്യക്ഷത വഹിച്ചു.
മുളന്തുരുത്തി പള്ളിത്താഴത്ത് മുന്‍കാലത്തെ രണ്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികള്‍ രണ്ടു ഘട്ടമായി വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ രണ്ട് ബസ് ബേകള്‍ക്കും 20 ബസുകളുടെ പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. യാത്രക്കാര്‍ക്കായി സൗജന്യനിരക്കില്‍ കുടിവെള്ളം കിട്ടുന്ന വാട്ടര്‍ കിയോസ്ക്, കാത്തിരിപ്പുകേന്ദ്രം, ടോയ്‌ലെറ്റ് എന്നിവയും ഒരുക്കി.
സര്‍ക്കാര്‍ സ്ഥാപനമായ കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്ന് കിട്ടിയ വായ്പാ സഹായമുള്‍പ്പെടെ 4.56 കോടി രൂപ വിനിയോഗിച്ച് 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാളും ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ പൂര്‍ത്തിയാക്കി.
മുളന്തുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് നിയാസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ. ബാലകൃഷ്ണന്‍, ശാന്ത മോഹനന്‍, ജോര്‍ജ് മാണി, സെക്രട്ടറി രാജേഷ് ടി. വര്‍ഗീസ്, ബിനോയ് ഹരിദാസ്, രതീഷ് കെ. ദിവാകരന്‍, ഒ.എ. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.