മു​ള​വ​ന​യി​ല്‍ ​ക​ട​ക​ള്‍ ക​ത്തി​ന​ശി​ച്ചു ; ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

For full experience, Download our mobile application:
Get it on Google Play

കു​ണ്ട​റ : മു​ള​വ​ന​യി​ല്‍ ര​ണ്ടു​ക​ട​ക​ള്‍ ക​ത്തി​ന​ശി​ച്ചു. മു​ള​വ​ന സ്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ര്‍​ബ​ര്‍​ഷോ​പ്പ്, നാ​ട​ന്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട എ​ന്നി​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി​യി​ലാണ് സംഭവം. അ​തു​വ​ഴി വ​ന്ന യു​വാ​ക്ക​ളാ​ണ് കു​ണ്ട​റ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗ​ത്തെ​യും സംഭവം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് പോലീ​സും ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​ അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

തീ ​പ​ട​രും മുമ്പേ യു​വാ​ക്ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ സ​മീ​പ​ത്തു​ള്ള മ​റ്റ് ക​ട​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും തീ​പി​ടി​ത്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​നാ​യി. അ​ഗ്നി​ബാ​ധ​മൂ​ലം ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. മു​ള​വ​നയി​ലെ ശ്രീ​ശൈ​ല​ത്ത് ശ്രീ​ധ​ര​ന്റേതാണ് ബാ​ര്‍​ബ​ര്‍​ഷാ​പ്പ്. പേ​ര​യം കൊ​ച്ചു​തു​ണ്ടി​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള എ​ന്ന​യാ​ളാ​ണ് നാ​ട​ന്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ട​യു​ടെ ഉ​ട​മ​സ്ഥ​ന്‍. സംഭവത്തില്‍ കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....