മത്സ്യ തൊഴിലാളികളോട് ഇത്രയും കരുണ കാണിക്കാത്തൊരു ഗവൺമെന്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല ; മുല്ലപ്പള്ളി രാമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത്സ്യ തൊഴിലാളികളോട് ഇത്രയും കരുണ കാണിക്കാത്തൊരു ഗവൺമെന്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഓഖി ദുരന്ത കാലം മുതൽ കണ്ടതാണ്. അവഗണിക്കപ്പെട്ട ദുഃഖിതര്‍, പീഡിതർ നിന്ദിതർ ഇവരോടൊന്നും ഈ ഗവൺമെന്റ് യാതൊരു കരുണയും കാണിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതു തന്നെയാണ് കൃഷിക്കാരുടെ പ്രശ്‌നം. 63 കോടി കർഷകാരാണ് തെരുവുകളിൽ രംഗത്ത് വന്നിട്ടുള്ളത്. നരേന്ദ്ര മോദി ഗവൺമെന്റിന്റേത് കർഷക വിരുദ്ധ നയവും ലോക്‌സഭ പാസാക്കിയിട്ടുള്ള കരിനിയമവുമാണ്. അതിന്റെ തനി പകർപ്പാണ് കേരളത്തിലും. കൃഷിക്കാരോട് യാതൊരു കരുണയും കാണിക്കാത്ത ഗവൺമെന്റാണ് കഴിഞ്ഞ നാലര വർഷക്കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനൊക്കെ പുറമേ മലബാറിന്റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാശരാണ്. അവരോട് യാതൊരു നീതിയും ഈ ഗവൺമെന്റിന് കാണിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് മഹാമാരിക്കാലത്ത് ഈ കുടുംബങ്ങളൊക്കെതന്നെ അക്ഷരാർത്ഥത്തിൽ പട്ടിണിയിലാണ്. ഇത് നിഷ്‌ക്രിയ ഭരണകൂടമാണ്. എല്ലാ ആഡംബരങ്ങളോടും സുഖ സൗകര്യങ്ങളോടും കൂടിയാണ് ജീവിക്കുന്നത്. നമ്മളുടെ മുൻപിൽ സ്വന്തം സാമ്രാജ്യം വളർത്തിയിട്ടുള്ള ഒരു കൂട്ടം നേതാക്കളാണ് സിപിഎമ്മിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വളരാത്ത ഒരു നേതാവും സിപിഎമ്മിലില്ല. എന്താണ് ഇവർ കടന്നു വന്ന വഴി നമ്മൾ ഇത് ചിന്തിക്കേണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...