തിരുവനന്തപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാവില്ല. തന്‍റെ തീരുമാനം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് തന്‍റെ ലക്ഷ്യം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരും. കേരളത്തിലെ കോൺഗ്രസിനെ നയിക്കാനാണ് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സോളാർ പീഡന കേസ് സി.ബി.ഐക്ക് വിട്ട പിണറായി സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണ്. 32 കേസുകളിലെ പ്രതിയാണ് പരാതിക്കാരി. പല തവണ അന്വേഷിച്ച് ഫയൽ മടക്കിയ കേസിലാണ് പുതിയ തീരുമാനമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.