തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല ; പാർട്ടിയെ നയിക്കുകയാണ് ദൗത്യം : മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാവില്ല. തന്‍റെ തീരുമാനം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് തന്‍റെ ലക്ഷ്യം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരും. കേരളത്തിലെ കോൺഗ്രസിനെ നയിക്കാനാണ് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സോളാർ പീഡന കേസ് സി.ബി.ഐക്ക് വിട്ട പിണറായി സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണ്. 32 കേസുകളിലെ പ്രതിയാണ് പരാതിക്കാരി. പല തവണ അന്വേഷിച്ച് ഫയൽ മടക്കിയ കേസിലാണ് പുതിയ തീരുമാനമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....