ബസുകളുടെ മത്സരയോട്ടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസിനുള്ളില്‍ മറിഞ്ഞുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അരുവിത്തുറ പള്ളിക്ക്​ സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ മറിഞ്ഞുവീണത്.

അരുവിത്തുറ സെന്‍റ്​ ജോര്‍ജ് കോളജ് ഡിഗ്രി വിദ്യാര്‍ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്‌സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരേ പേരിലുള്ള ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിനിടയാക്കിയത്​.

പരിക്കുപറ്റിയ വിദ്യാര്‍ഥികളെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈക്ക്​ പൊട്ടലുള്ളതായി കണ്ടെത്തി. അഞ്ചുമിനിറ്റ്​ വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നവയാണ് ഈ ബസുകള്‍. സ്വകാര്യ ബസുകളുടെ കുത്തകയായ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...