മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

മുല്ലപ്പെരിയാര്‍ :മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. മുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് ലെവലായ 137.5 അടിയിലെത്തും. തമിഴ്നാടിന്‍റെ ആദ്യഘട്ട മുന്നറിയിപ്പ് വന്നു. അധികജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈെഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 6.8 മീറ്റര്‍. 7.1 മീറ്റര്‍ ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പ്. ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി. കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ കൂടുതല്‍ തുറന്നു. രാത്രിയോടെ അധികജലം ചാലക്കുടിപ്പുഴയിലെത്തും.

ആലുവ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. രാത്രി എട്ടിന് ജലശുദ്ധീകരണശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് 3.21മീറ്റർ രേഖപെടുത്തി. ഇന്ന് രാവിലെ എട്ടിന് 1.72 മീറ്ററായിരുന്ന ജലവിതാനമാണ് 12 മണിക്കൂറിനുള്ളിൽ ആറടിയോളം ഉയർന്നത്. രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയിൽ പെരിയാറിൽ 3.5 മീറ്റർ വരെ പുഴ ഉയർന്നൊഴുകിയെങ്കിലും ഇന്ന് രാവിലെ 1.60 മീറ്ററിലേക്ക് താഴ്ന്നിരുന്നു.പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറന്നേക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

0
പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ്...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...