സിപിഎം അനാവശ്യമായി രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം അനാവശ്യമായി രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. അന്വേഷണ ഏജന്‍സികളെ രാഹുല്‍ വിമര്‍ശിച്ചത് ഉത്തരേന്ത്യയിലെ കേസുകളിലാണ്. കേരളത്തിലേത് അഴിമതി കേസുകളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ദില്ലി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരമാണ് സിബിഐ കേസുകള്‍ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുന്‍കൂട്ടി നല്‍കിയിരിക്കുന്നതാണ്. ഇത് പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. സിപിഐക്കും അനുകൂല അഭിപ്രായമായതിനാല്‍ സര്‍ക്കാര്‍ വിലക്കാനുള്ള ആലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ...

ആര്യങ്കാവിൽ വീണ്ടും കുഴൽപ്പണ വേട്ട ; 13 ലക്ഷം രൂപയുമായി 2 പേർ എക്സൈസ്...

0
കൊല്ലം: കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി....