വാട്‌സ്‌ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത് ; പണമിടപാടില്‍ ഇടപെട്ടില്ലെന്ന ശിവശങ്കരന്റെ മൊഴി പൊളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്‌. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാകുന്ന വാട്സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്റെ ചാറ്റ് വിവരങ്ങളാണ് ലഭിച്ചിരിക്കുന്നതും.

സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഈ ചാറ്റിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ ഇഡി സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ വാട്സാപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ശിവശങ്കറിന്റെ സുഹൃത്ത് കൂടിയാണ് നികുതി വിദഗ്ദ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണു​ഗോപാല്‍. സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പില്‍ ച‍ര്‍ച്ച ചെയ്തിരിക്കുകയാണ്. നിക്ഷേപം ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യണമെന്നും വേണു​ഗോപാലില്‍ നിന്നും ശിവശങ്ക‍‍ര്‍ ചോദിക്കുകയുണ്ടായി. 2018 നവംബ‍ര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിം​ഗ് തുടങ്ങുന്നത്.

ശിവശങ്കറിനോട് ഇഡി 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ്. വേണു​ഗോപാലുമായി പണമിടപാടിനെക്കുറിച്ച്‌ ച‍ര്‍ച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും അദ്ദേഹം ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച്‌ തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് ഇതിലൂടെ ശിവശങ്ക‍ര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെതെങ്കിലും ഈ വാദത്തെ എതി‍‍ര്‍ക്കുന്ന വിവരങ്ങളാണ് വാട്സാപ്പ് ചാറ്റിലൂടെ ലഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...

ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപയോളം തട്ടിയെടുത്ത് ബെംഗളൂരു ഏജൻസി ;...

0
കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി...

കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

0
കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി...