മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസഥയില്‍ ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വ്യാജപ്രചരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വ്യാജ പ്രചരണം. തലശേരി സ്വദേശി നൗഷാദ് എന്നയാളുടെ പ്രൊഫൈലിലൂടെയാണ് വ്യാജപ്രചരണം നടക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു, കരള്‍ സംബന്ധമായ രോഗമുള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്നും നൗഷാദ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. മുല്ലപ്പള്ളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും തന്റെ പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്യണമെന്നും നൗഷാദ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നുണ്ട്.

നൗഷദ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പ്രൊഫൈലിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ് വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.

പോസ്റ്റ് ഇങ്ങനെയായിരുന്നു: ദുഃഖ വാര്‍ത്ത: ശ്രീ Mullappally Ramachandran കോവിഡ് സ്ഥിരീകരിച്ചു കരള്‍ സംബന്ധമായ രോഗം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറീച്ചിട്ടുണ്ട്.. എല്ലാവരും അദ്ദേഹത്തിന്റെ ആയുസിന് വേണ്ടി പ്രാര്‍ത്തിക്കുക ????പോസ്റ്റ് മാക്‌സിമം ഷെയര്‍ ചെയ്യുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...