കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് മൃതദേഹം മാറി നല്‍കി ; മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്​മശാനത്തില്‍ സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് കോവിഡ് ബാധിച്ച്‌ മരിച്ച രോഗിയുടെ മൃതദേഹം മാറി നല്‍കി. കുന്ദമംഗലം സ്വദേശിയായ സുന്ദര​ന്റെ മൃതദേഹത്തിന് പകരം കുടുംബത്തിന് ലഭിച്ചത് കൗസു എന്ന സ്ത്രീയുടെ മൃതദേഹമായിരുന്നു. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്​മശാനത്തില്‍ സംസ്കരിച്ചു. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. പ്യൂണ്‍ ആയിരുന്നു​ പാണരുകണ്ടിയില്‍ സുന്ദരന്‍ (62). ശനിയാഴ്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

കൗസുവി​ന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം അധികൃതര്‍ അറിഞ്ഞത്. തെറ്റ് പറ്റിയെന്നും സുന്ദര​ന്റെ മൃതദേഹം സ്വന്തം ചെലവില്‍ നാളെ സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. ഞായറാഴ്​ചയാണ്​ (ഇന്ന്)സംഭവം. എച്ച്‌​.ഐമാര്‍ മൃതദേഹം വാങ്ങി ആംബുലന്‍സില്‍ കയറ്റു​മ്പോള്‍ മാറിയതാണ്​ എന്നാണ്​ ഫോറന്‍സിക്​ മേധാവി ഡോ. പ്രസന്ന​ന്റെ വിശദീകരണം. 20 ലധികം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക്​ രണ്ടിനും മൂന്ന്​ മണിക്കുമിടയിലാണ്​ സംഭവം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...