വയാനാട്: പൗരത്വനിയമത്തിനെതിരായ സംയുക്ത സമരത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്റെ മഹാ മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് പ്രദേശിക നേതാവിനെ പുറത്താക്കിയത് ഇതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.കമലത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സമരം മാറ്റിവച്ചു.
അതേസമയം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ്. വൈകിട്ട് പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകും.