ആയഞ്ചേരി : ഇന്ത്യന്‍ ദേശീയപതാകയെ കളങ്കപ്പെടുത്താനുള്ള സംഘപരിവാര്‍ ശക്തികളുടെ നീക്കത്തെ സര്‍വശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്തണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആയഞ്ചേരി ടൗണില്‍ സംഘടിപ്പിച്ച 75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും ഗാന്ധിയന്‍ ദര്‍ശനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദര്‍ശന്‍ സമിതി കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.കെ. ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി നിയോജകമണ്ഡലം രക്ഷാധികാരിയും ചരിത്രകാരനുമായ ടി.എം. മൂസ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി സുനില്‍ മടപ്പള്ളി, ഗാന്ധിദര്‍ശന്‍ സമിതി ജില്ല പ്രസിഡന്റ് ആര്.പി. രവീന്ദ്രന്, സംസ്ഥാന കമ്മിറ്റി അംഗം സി.പി. ജിനചന്ദ്രന്, ട്രഷറര്‍ റാഫി കായക്കൊടി, ഗാന്ധിദര്‍ശന്‍ കുറ്റ്യാടി നിയോജകമണ്ഡലം രക്ഷാധികാരികളായ മരിക്കാട്ടേരി ദാമോദരന്‍, ഇടവത്തുകണ്ടി കുഞ്ഞിരാമന് മാസ്റ്റര്‍, വി.പി. ഗീത, എം.കെ. ഭാസ്കരന്, എം. അബ്ദുല്ല മാസ്റ്റര്‍, വി.പി. കുമാരന് മാസ്റ്റര്‍, കണ്ണോത്ത് ദാമോദരന്‍, രാമകൃഷ്ണന്, ബി.കെ. സത്യന് മാസ്റ്റര്‍, നജീബ് ചോയിക്കണ്ടി, എന്‍.സി. കുമാരന് മാസ്റ്റര്‍, വി.പി. കുമാരന് മാസ്റ്റര്‍, രാജന് മാസ്റ്റര്‍ പൂത്തോളിക്കണ്ടി, സരള കോള്ളിക്കാവില് തുടങ്ങിയവര്‍ പങ്കെടുത്തു.