‘രാജി നില്‍ക്കക്കള്ളിയില്ലാതെ, ധാര്‍മികത പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല’ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ധാര്‍മികതയുടെ പേരിലല്ല, മറിച്ച് നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് മന്ത്രി. കെ.ടി. ജലീല്‍ രാജിവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജനങ്ങളുടെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഒടുവില്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നു. എല്ലാ വാതിലുകളിലും മുട്ടിയിട്ടും ജലീലിനു യാതൊരു സഹായവും ലഭിച്ചില്ല. ധാര്‍മികതയെക്കുറിച്ചു പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല. മൂന്നു ദിവസത്തോളം ജലീലിനെ പിന്തുണച്ച പാര്‍ട്ടി ഒടുവില്‍ ഒരു മാര്‍ഗവുമില്ലാതെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്ത് തെറ്റ് ചെയ്താലും ജലീലിനെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രിക്കും ഒടുവില്‍ രാജി ആവശ്യപ്പെടേണ്ടി വരികയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മിക ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീല്‍ രാജിവയ്‌ക്കേണ്ടിയിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....