പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം മദ്യവില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു .

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സകല നിബന്ധനകളും ലംഘിച്ച്‌ കൊണ്ട് 500 ലധികം ബാറുകള്‍ക്ക് അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കറവപശുവാണ് മദ്യശാലകള്‍. സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ല. സര്‍ക്കാര്‍ ഒരു രൂപ പോലും പാഴ്‌ചെലവുകള്‍ ചുരുക്കാതെയാണ് ബസ് ചാര്‍ജും മദ്യ നികുതിയും വര്‍ധിപ്പിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തും കൊണ്ടുണ്ടായതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വൈകിയതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നത് ഉപയോക്താക്കളാണ്. ഭീമമായ തുകയാണ് ഓരോ ഉപയോക്താവിനും അടയ്‌ക്കേണ്ടി വരുന്നത്. റീഡിംഗ് എടുക്കാന്‍ വൈകിയതിന്റെ പേരില്‍ സബ്‌സിഡി യൂണിറ്റ് സ്ലാബ് കഴിഞ്ഞതാണ് വൈദ്യുതി ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായത്. ഊഹക്കണക്കില്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ച്‌ ഉപയോക്താക്കളെ പിഴിയുന്നതിന് പകരം എത്രയും വേഗം പ്രശ്‌നം പരിഹരിക്കുകയാണ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...