കൊറോണ ബാധിച്ച്‌ തിരുവല്ല മഞ്ഞാടി സ്വദേശി നഴ്സ്‌  കുവൈത്തിൽ  മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കൊറോണ വൈറസ്‌ ബാധിച്ച്‌ ചികിൽസയിൽ കഴിയുന്ന മലയാളി നഴ്സ്‌  കുവൈത്തിൽ  മരണമടഞ്ഞു. തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണിൽ ആനി മാത്യു (54)ആണ് മരണമടഞ്ഞത്‌. ഇവർ ജാബിർ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജാബിരിയ രക്ത ബാങ്കിൽ നഴ്സ്‌ ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണു നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. അബ്ബാസിയയിലായിരുന്നു താമസം. കുവൈത്തിൽ ഉണ്ടായിരുന്ന ഭർത്താവ്‌ മാത്യു അസുഖ ബാധിതനായി ഒരു വർഷമായി നാട്ടിൽ ചികിൽസയിൽ കഴിയുകയാണ്. മക്കൾ നിബിൻ, ഡോ നിമ്മി , നിഥിൻ. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...