വിജയരാഘവന്‍ കപടമതേതരവാദി : മുല്ലപ്പള്ളി രാമച​ന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാണക്കാട്​ : സി.പി.എം സംസ്​ഥാന സെക്രട്ടറി എ.വിജയരാഘവന്‍ മുസ്​ലിം ലീഗിനെതിരെ നടത്തിയ പ്രസ്​താവന മതേതര പക്ഷത്തുള്ളവര്‍ക്ക്​ വേദനയുണ്ടാക്കിയെന്ന്​ കെ.പി.സി.സി പ്രസിഡന്റ്​ മുല്ലപ്പള്ളി രാമച​ന്ദ്രന്‍. കപടമതേതരവാദിയുടെ ഹൃദയത്തില്‍ നിന്നാണ്​ അത്തരം പ്രസ്​താവനകള്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡന്റ്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളെ സന്ദര്‍ശിച്ച​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്​ നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ്​ ചെന്നിത്തലയും പാണക്കാടെത്തിയത്​ യു.ഡി.എഫ്​ വര്‍ഗീയതയോട്​ സമരസപ്പെടുന്നതിന്​ തെളിവാണെന്ന്​ വിജയരാഘവന്‍ പറഞ്ഞതിനോട്​ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

മുസ്​ലിം ലീഗിനെ ആക്ഷേപിക്കുന്നവര്‍ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. തില്ല​ങ്കേരിയിലെയടക്കം വോട്ടുകണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍.എസ്​.എസും സി.പി.എമ്മും തമ്മിലെ ധാരണ ബോധ്യപ്പെടും. സി.പി.എമ്മുമായുള്ള ബന്ധം വത്സന്‍ തില്ല​ങ്കേരിയടക്കം തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം ലീഗിന്റെ മതേതര നിലപാട്​ 50 വര്‍ഷമായി തനിക്ക്​ നേരിട്ട്​ അനുഭവമുണ്ടെന്നും ആ പാര്‍ട്ടി ഒരു മതാധിഷ്​ഠിത പാര്‍ട്ടിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...