കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് പ്രഖ്യാപിക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഫെബ്രുവരി അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന്‍ അടക്കം മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അധിക ഫണ്ട് കണ്ടെത്തുന്നതിനാണ് കോവിഡ് സെസ് ഏര്‍പ്പെടുത്തുന്നത്.

വാക്സിന്‍ കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ 60,000 മുതല്‍ 65,000 കോടി ചെലവ് വരുമെന്നാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളത്. ഇത്രയും വലിയ ഫണ്ട് സ്വരൂപിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാറിന്‍റെ നിലപാട്. അതിനാലാണ് വരുമാന നികുതിയില്‍ കോവിഡ് സെസ് ചുമത്താന്‍ ആലോചിക്കുന്നത്. അതേസമയം, സെസ് ചുമത്തിയാല്‍ അത് ആദായ നികുതി ബാധ്യതയെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടതുണ്ട്.

നികുതി ദായകരില്‍ നിന്ന് നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. 2018ലെ കേന്ദ്ര ബജറ്റില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ആരോഗ്യ, വിദ്യാഭ്യാസ സെസ് നടപ്പാക്കിയത്. രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സെസ് ഉപയോഗിക്കുന്നത്.

2018ന് മുമ്ബ്, 3 ശതമാനം സെസില്‍ നേരിട്ടുള്ള നികുതി വഴി 2 ശതമാനം വിദ്യാഭ്യാസ സെസായും ഒരു ശതമാനം സീനിയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ സെസായും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....