മുഖ്യമന്ത്രി ചാന്‍സലറായിട്ട് എന്ത് കാണിക്കാനാണ് ? ; മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായിട്ട് എന്ത് കാണിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍മികതയുണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവച്ച്‌ പോവുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലകളിലെ വിവാദനിയമനങ്ങളിലെ തര്‍ക്കങ്ങളില്‍ ഗവര്‍ണര്‍ക്കും പിഴവുപറ്റിയെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

ചാന്‍സലറാകാന്‍ ഗവര്‍ണര്‍ തന്നെയാണ് യോഗ്യനെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. സര്‍വകലാശാലകളില്‍ സിപിഎം ബന്ധുനിയമനങ്ങള്‍ നടത്തുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സിപിഎം പലയിടത്തും നടത്തുന്നത് സുതാര്യതയില്ലാത്ത നിയമനങ്ങളാണ്. വിവാദത്തില്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ ഇടപെടല്‍ ഉചിതമല്ലെന്നും അനധികൃതമായി സര്‍വകലാശാലകളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതുമായി നടക്കുന്ന പല വിവാദങ്ങളിലും കഴമ്പുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു.

കണ്ണൂര്‍ വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നല്‍കാനാണ് സിപിഎം നീക്കം. മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സമരവും നിയമനടപടികളുമായി മുന്നോട്ട് പോകലാണ് ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാറിനൊപ്പം സമ്മര്‍ദത്തിന് വഴങ്ങിയതിന് ഗവര്‍ണറെയും വിമര്‍ശിക്കുന്നു യുഡിഎഫ്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായി താന്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....