ദേശീയപാത വികസനം : നിർമ്മിതികൾ പൊളിച്ചു മാറ്റിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിത്തുടങ്ങി. കൊല്ലം ജില്ലയിലെ ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ദേശീയ പാത 66- ന്റെ മുപ്പത്തി മൂന്ന് കിലോമീറ്റര്‍ ദൂരം 6വരി പാതയ്ക്കായി റവന്യൂ അധികൃതര്‍ വസ്തു ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി കൊണ്ട് ഏറ്റെടുത്ത് ദേശീയ പാത അതോറിറ്റിക്ക് കൈമാറിയ സ്ഥലത്തെ നിര്‍മ്മാണങ്ങളാണ് ചാത്തന്നൂരില്‍ പൊളിച്ചു മാറ്റിത്തുടങ്ങിയത്. കരാര്‍ ഏറ്റെടുത്ത ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനി കഴിഞ്ഞ മാസം ഓച്ചിറയില്‍ നിന്ന് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിരുന്നു.

ചാത്തന്നൂര്‍ ജംഗ്ഷന് സമീപമുള്ള സ്വകാര്യ ഹോം നേഴ്‌സിംഗ് സ്ഥാപനം പ്രവര്‍ക്കുന്ന കെട്ടിടത്തിന്റെ മതിലാണ് ആദ്യം പൊളിച്ചത്. ചാത്തന്നൂര്‍ ഓഫീസിന്റെ പരിധിയില്‍ 1.4627 ഹെക്ടര്‍ ഭൂമിയാണ് റവന്യൂ അധികൃതര്‍ ഏറ്റെടുത്ത് ദേശീയ പാത വികസന അതോറിറ്റിക്ക് കൈമാറിയത്. ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍ ,തഹസില്‍ദാര്‍ പി.എം. ജയപ്രകാശ് , ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണപിള്ള, ദേശീയപാത അതോറിട്ടി ലെയ്‌സണ്‍ ഓഫീസര്‍ എം.കെ.റഹ്‌മാന്‍ ,സര്‍വ്വേയര്‍മാരായ രാജശ്രീ പ്രസാദ്, ശ്യാംലാല്‍ എന്നിവരുടെ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...