മുല്ലപ്പെരിയാര്‍ കേസില്‍ ഇന്ന് അന്തിമ വാദം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ ഇന്ന് അന്തിമ വാദം നടക്കുമ്പോള്‍ കേരള ജനതയുടെ നെഞ്ചില്‍ വീണ്ടും ഭീതികള്‍ ഉടലെടുക്കുകയാണ്. എന്നെങ്കിലുമൊന്ന് സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ്, കേരളം ആഗ്രഹിക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷ രാജ്യാന്തര വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. ഒരു പെരുമഴ വന്നാല്‍ അതുപോലെ കനക്കുന്ന ആശങ്ക മലയാളികളുടെ മനസ്സില്‍ ഇപ്പോള്‍ തീ കോരിയിട്ടിരിക്കുകയാണ്.

പുതിയ ഡാം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതിനെ ന്യായീകരിക്കാന്‍ പോന്ന എല്ലാ തെളിവുകളും കേരളത്തിന്റെ പക്കലുണ്ട്. കാലങ്ങളായി ഇതേ ആവശ്യവുമായി സംസ്ഥാനം കോടതിമുറികള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന വാദം തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കും. കാലപ്പഴക്കം പരിഗണിച്ച്‌ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...