സലാല : ആലപ്പുഴ കായകുളം കരിയിലംകുളങ്ങര സ്വദേശി അജീഷിനെ (37) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയ്യയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുകത്താണുണ്ടായിരുന്നത്. ഡിപ്രഷന് രോഗിയായിരുന്നുവെന്ന് സഹോദരന് പറഞ്ഞു. താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഭാര്യ : യോഗിത. മകന് അഭിനേവ് (ആറ്). പിതാവ് : വിജയന്, മാതാവ് : മോളമ്മ. സഹോദരി : ദീപ. ജേഷ്ഠന് നേരത്തെ മരണപ്പെട്ടിരുന്നു. കുടുബം കുറച്ച് നാള് സലാലയില്‍ ഉണ്ടായിരുന്നു. നഴ്സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്നു. മുന്ന് ദിവസം മുമ്പാണ് ഇവര്‍ ജോലിക്കായി സൗദിയിലേക്ക് പോയത്. മ്യതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.