പരീക്ഷാകാലത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരീക്ഷാകാലത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധനയുണ്ടാകില്ലെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എങ്കില്‍ സമരത്തിന് ഒരു ന്യായീകരണമുണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ചയുമായി മുന്നോട്ടുവന്നാല്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചാര്‍ജ് വര്‍ധന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ചാര്‍ജ് വര്‍ധന തീരുമാനം വൈകിയിട്ടില്ല. എല്ലാത്തിനും അതിന്റെതായ നടപടിക്രമങ്ങളുണ്ട്. ചാര്‍ജ് വര്‍ധന പഠിക്കാന്‍ വേണ്ടി നിയമിച്ച കമ്മീഷന്‍ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഓട്ടോ – ടാക്‌സി വര്‍ധനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ സിറ്റിംഗ് മിനിഞ്ഞാന്നായിരുന്നു. എല്ലാം ഒരുമിച്ച്‌ നടത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചാര്‍ജ് വര്‍ധന ഉറപ്പായ ഘട്ടത്തില്‍ അതിന്റെ ക്രെഡിറ്റ് നേടിയെടുക്കാനാണ് യൂനിയനുകളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...