മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുകയാണ്. അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീംകോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കൈക്കൊള്ളേണ്ട എല്ലാ നടപടികളും ഇടുക്കി ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

ഡാമിലേക്കുള്ള നീരൊഴുക്കും മഴ മാറി നിന്നതോടെ കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ  അളവ് സെക്കന്‍ഡില്‍ 2200 ഘനയടിയാണ്. അതേസമയം ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയര്‍ന്നാല്‍ സ്പില്‍വേയിലൂടെ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തില്‍ തമിഴ്‌നാട് അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തിരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018 ല്‍ സുപ്രിംകോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....