Thursday, May 9, 2024 2:52 am

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന് ആര് പറഞ്ഞാലും തെറ്റ് ; പുതിയ ഡാം മാത്രമാണ് പരിഹാരം : പി.ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പി.ജെ ജോസഫ്. അവർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ ഉറപ്പാക്കണം. ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും അത് തെറ്റാണ്. ഡാം അപകടഭീഷണിയിലാണ്. പുതിയ ഡാം അല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് മറ്റു മാർഗങ്ങൾ ഇല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞിരുന്നു.  റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അ​ഗസ്റ്റിൻ അഭിപ്രായപ്പെട്ടു.

ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയർത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. ഷട്ടറുകൾ തുറന്നിട്ടും  അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...