ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 130 അടിയാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ തന്നെ അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം തെറ്റാണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
മണ്‍സൂണ്‍ ശക്തമായ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരയുള്ള മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണമെന്ന അപേക്ഷ പരിഗണിക്കവേയാണ് കേന്ദ്ര ജലകമ്മീഷന്‍ കോടതിയെ നിലപാട് അറിയിച്ചത്.
2020 ജനുവരി ഒന്നിനും മെയ് 30 നും ഇടയില്‍ 62 ഭൂചലനങ്ങള്‍ ആണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ ഉണ്ടായതെന്ന് ഇടുക്കി സ്വദേശി ആയ റസ്സല്‍ ജോയ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ഭൂകമ്പ സാധ്യത ഉണ്ടാക്കാന്‍ ഇടയുണ്ട്. ജനങ്ങള്‍ വളരെ ഭീതിയോടെയാണ് ആ പ്രദേശങ്ങളില്‍ താമസിക്കുന്നതെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ ജലകമ്മീഷന്‍ നിലപാട് കോടതിയെ അറിയിച്ചത്.