Friday, May 2, 2025 12:08 pm

യൂണിലിവര്‍, പെപ്‌സികോ, നെസ്‌ലെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യൂണിലിവര്‍, പെപ്‌സികോ, നെസ്‌ലെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അക്സസ്സ് ടു ന്യൂട്രിഷൻ ഇനിഷെയ്റ്റീവ് (ATNI) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാജ്യങ്ങളിലെ ഗുണനിലവരം സംബന്ധിച്ച് വികസിപ്പിച്ചെടുത്ത റേറ്റിങ്ങില്‍ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചില്‍ 3.5 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 2.3 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിറ്റ്കാറ്റ് പോലുള്ള നെസ്‌ലെ ഉത്പന്നങ്ങളും കാഡ്ബറിയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നു. രാജ്യങ്ങള്‍ക്കനുസരിച്ച് ഇത് പോലുള്ള ചോക്ലേറ്റുകളിലെ മധുരത്തിന്റെയും കൊക്കോയുടെയും നിലവാരത്തില്‍ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ മധുരത്തിന്റെ അളവ് കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതിനാല്‍ തന്നെ രാജ്യങ്ങളിലെ ജനസംഖ്യയെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോളതലത്തിലെ കണക്കുകളനുസരിച്ച് മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഭക്ഷണക്രമമാണെന്നും ഓരോ ഭക്ഷ്യോത്പന്നത്തിനും അതിന്റെ ഗുണനിലവാരമുറപ്പിക്കണ്ടേതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മന്ത്രി വിഎന്‍ വാസവന്‍

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി...

വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകളുടെ സംരക്ഷണാവകാശം പിതാവിന് നഷ്ടപ്പെട്ടു

0
ന്യൂഡൽഹി : വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകളുടെ...

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

0
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം...

ഡോ. കസ്‌തൂരി രംഗന്റെ സ്‌മരണയില്‍ അയിരൂര്‍

0
കോഴഞ്ചേരി : വിഖ്യാത ശാസ്‌ത്രജ്‌ഞനും പരിസ്‌ഥിതി പ്രവര്‍ത്തകനും ആയിരുന്ന ഡോ....