മുംബൈ വിമാനത്താവളത്തിന്‍റെ റൺവേകൾ അടച്ചു ; ആറ് മണിക്കൂർ വിമാന സർവീസില്ല

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റൺവേകൾ വഴിയുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആറ് മണിക്കൂറാണ് റൺവേകൾ അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മഴക്കാലത്തിന് ശേഷമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ആർ.ഡബ്ല്യു.വൈ 09/27, ആർ.ഡബ്ല്യു.വൈ 14/32 എന്നീ റൺവേകൾ താൽകാലികമായി അടച്ചത്. ഈ വിവരം ചൂണ്ടിക്കാട്ടി ആറ് മാസം മുമ്പ് എയർമാൻമാർക്ക് വിമാനത്താവള അധികൃതർ നോട്ടീസ് നൽകിയിരുന്നു. കണക്കുകൾ പ്രകാരം മുംബൈ വിമാനത്താവളം വഴി പ്രതിദിനം 900 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണം 33 ശതമാനം വർധിച്ച് 1.27 കോടിയിലെത്തിയിരുന്നു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രാഫിക് വളർച്ച 109 ശതമാനമാണ്. അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തീകരിക്കുന്നതിന് ഫലപ്രദമായി വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും സി.എസ്.എം.ഐ.എ അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ...

പത്തനംതിട്ടയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഓഗസ്റ്റ് ആറു വരെ നിരോധിച്ചു

0
പത്തനംതിട്ട : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഓഗസ്റ്റ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
എയ്ഡ്‌സ് ബോധവല്‍ക്കരണം : റെഡ് റണ്‍ മാരത്തണ്‍ ഓഗസ്റ്റ് ഏഴിന് ജില്ല മെഡിക്കല്‍...

പത്തനംതിട്ട നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു – 94474 60614

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ 24 മണിക്കൂറും...