തിരുവനന്തപുരം : മുംബൈയിലും ഡല്‍ഹിയും മലയാളി നഴ്സുമാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളോടും കേരളം ആവശ്യപ്പെട്ടു . ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു .
നഴ്സുമാര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് ഇരു മുഖ്യമന്ത്രിമാരോടും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. നേരത്തെ ഇക്കാര്യത്തില്‍ ഇടപെടലിനായി പ്രധാനമന്ത്രിക്കും പിണറായി കത്ത് നല്‍കിയിരുന്നു . മുംബൈയിലെ 46 മലയാളി നഴ്സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 150 ല്‍ അധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ് . ഡല്‍ഹിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 5 മലയാളി നഴ്സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.