ലോ​ക്ക്ഡൗ​ണ്‍ ഡ്യൂ​ട്ടി​യി​ലിരിക്കെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ ഡ്യൂ​ട്ടി​യി​ലിരിക്കെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തെലങ്കാനയി​ലാണ് സംഭവം. ഡ്യൂ​ട്ടി​ക്കി​ടെ ഇദ്ദേഹം ചു​മ​ച്ച​തോടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കാ​ൻ മേലുദ്യോഗസ്ഥൻ നിർദേശം നൽകിയിരുന്നു. തുട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​മേ​ഹ​രോ​ഗി​യാണെന്നും റിപ്പോർട്ടുകളുണ്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തെ​ലു​ങ്കാ​ന​യി​ൽ ഞായറാ​ഴ്ച മാ​ത്രം 30 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. എട്ട് പേര്‍ കൂടി മരിച്ചതോടെ  മരിച്ചവരുടെ എണ്ണം  129 ആയി. മഹാരാഷ്ട്രയില്‍ നാല് പേരും ആന്ധ്ര പ്രദേശില്‍ രണ്ടും രാജസ്ഥാന്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. പുതുതായി 404 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 4693 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 346 പേര്‍ക്ക് അസുഖം ഭേദമായി. കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 327 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 59 പേര്‍ രോഗമുക്തി നേടി. രണ്ട് മരണം സംസ്ഥാനത്തുണ്ടായി. മഹാരാഷ്ട്രയില്‍ 120 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 868 പേര്‍ക്ക് രോഗമുണ്ടായപ്പോള്‍ 56 പേര്‍ രോഗമുക്തി നേടി. 49 മരണമാണ് സംസ്ഥാനത്തുണ്ടായത്.

ആന്ധ്ര പ്രദേശില്‍ 51 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ 303 പേര്‍ രോഗബാധിതരായപ്പോള്‍ അഞ്ച് പേര്‍ രോഗമുക്തി നേടി. മൂന്ന് പേരാണ് മരിച്ചത്. രാജസ്ഥാനില്‍ 22 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 288 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 25 പേര്‍ രോഗമുക്തി നേടി. രണ്ട് മരണം. കര്‍ണാടകത്തില്‍ 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 163. രോഗമുക്തി നേടിയത് 20 പേര്‍. നാല് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവം എസ്ഐടി അന്വേഷിക്കും

0
കോഴിക്കോട്: പേരാമ്പ്രയിൽ ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവം എസ്ഐടി അന്വേഷിക്കും....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റാന്നി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

0
​റാന്നി: ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോക്ടർ ശിവപ്രസാദിനെതിരെ വിജിലൻസ് കേസ്

0
മാനന്തവാടി: സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോക്ടർ...

ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ എസ്എഫ്ഐ പോലീസിൽ പരാതി...

0
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ്...