മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിന് പാകിസ്താനില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിന് പാകിസ്താനില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ. ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം കടത്തല്‍ തുടങ്ങിയ കേസുകളിലാണ് പാകിസ്താന്‍ കോടതി ഹാഫിസിനെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

പാക് പഞ്ചാബ് പോലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ലാഹോറിലും ഗുജറന്‍വാലയിലും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി അഞ്ചര വര്‍ഷം വീതമാണ് ശിക്ഷ. 15,000 രൂപ പിഴയും ഒടുക്കണം. അസേമയം 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന് പിന്നില്‍ ഇയാളാണെന്ന് തെളിഞ്ഞതോടെ ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സില്‍ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

ലഷ്‌കര്‍ ഇ ത്വയിബ സ്ഥാപകനും ജമാഅത്ത് ഉദ്‌വ തലവനുമാണ് ഹാഫിസ് സയിദ്. പാകിസ്താനില്‍ മാത്രം 23 ഭീകരവാദ കേസുകളാണ് സയിദിനെതിരെയുള്ളത്. ഇന്ത്യ നിരവധി കേസുകള്‍ എടുത്തിട്ടും ഇയാള്‍ പാകിസ്താനില്‍ സര്‍ക്കാരിന്റെ സഹായത്തോടെ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായാണ് ഇയാള്‍ക്കെതിരെ ഭീകരവാദ കേസുകള്‍ ചുമത്താന്‍ പാകിസ്താന്‍ തയ്യാറായത് പോലും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...