മുംബൈ : ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ബാര്‍ജ് മുങ്ങി ഉണ്ടായ അപകടത്തില്‍ ഒരു മലയാളികൂടി മരിച്ചതായി സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്‍ (43) ആണ് മരിച്ചത്. പി.305 ബാര്‍ജ്ജിലെ മാത്യൂസ് അസ്സോസിയേറ്റ് കോണ്‍ട്രാക്‌ട് കമ്പിനിയിലെ പ്രൊജക്റ്റ് മാനേജര്‍ ആയിരുന്നു.
സംസ്കാരം ഞായറാഴ്ച ബോംബൈയിലാണ്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തില്‍ മരിച്ച മറ്റ് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇനിയും നാല് മലയാളികളെകൂടി കണ്ടെത്താനുണ്ട്.