ഗുജറാത്ത്: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍. മുനാഫ് മൂസയാണ് ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. ഇയാള്‍ക്ക് സ്‌ഫോടനത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1993ല്‍ നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ക്ക് ജീവഹാനി ഉണ്ടായി. 700ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. കേസില്‍ 2018ല്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചിരുന്നു. താഹിര്‍ മെര്‍ച്ന്റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്കാണ് മുംബൈ ടാഡ കോടതി വധശിക്ഷ വിധിച്ചത്.
അധോലോക നായകനായ അബൂ സലിമിനെയും കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന കരീമുള്ളയെയും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രതിയായ റിയാസ് സിദ്ധിഖിന് പത്ത് വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. ബോംബുകള്‍ നിര്‍മ്മിക്കാനും സ്‌ഫോടനങ്ങള്‍ നടത്താനുമുള്ള പരിശീലനത്തിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് കൊണ്ട് പോയി എന്ന കുറ്റമാണ് താഹിറിനെതിരെ ചുമത്തിയിരുന്നത്.