മുംബൈയിൽ ജലപ്രതിസന്ധി രൂക്ഷമാകുന്നു; നഗരത്തിലെ ജലവിതരണത്തിൽ 10 ശതമാനം കുറവ് വരുത്താൻ ബിഎംസി

For full experience, Download our mobile application:
Get it on Google Play

മുംബൈ: തടാകങ്ങളിലെ ജലശേഖരത്തിൽ വലിയ കുറവുണ്ടായ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ ജലനിയന്ത്രണം ഏർപ്പെടുത്താൻ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തീരുമാനിച്ചു ഈ വർഷത്തെ മഴയുടെ അളവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 15 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചതായി അവർ അറിയിച്ചു. ഓഗസ്റ്റ് അവസാനം വരെ നഗരത്തിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്താനാണ് തീരുമാനമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. നിലവിൽ ഒരു ദിവസം 3900 മില്യൺ ലിറ്റർ വെള്ളമാണ് നഗരത്തിലേക്ക് ബിഎംസി വിതരണം ചെയ്യുന്നത്. എന്നാൽ ഒരുദിവസം നഗരത്തിന് ആവശ്യമുള്ള വെള്ളത്തിൻ്റെ അളവ് 4200 മില്യൺ ലിറ്റർ ആണ്. ഏപ്രിൽ 27 വരെയുള്ള കണക്ക് പ്രകാരം നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ഏഴ് തടാകങ്ങളിലുമായി മൊത്തം ശേഷിയുടെ 28.79 ശതമാനം വെള്ളമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 4.17 ലക്ഷം മില്യൺ ലിറ്റർ വരും. ഏഴ് തടാകങ്ങൾക്കായി 14,47,363 മില്യൺ ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് ഉള്ളത്.

മുംബൈ നഗരത്തിലേക്കുള്ള ജലവിതരണത്തിന് ആശ്രയിക്കുന്ന ഏഴ് തടാകങ്ങളിലുമുള്ള വെള്ളത്തിന്റെ അളവ് 28.35 ശതമാനമായിരിക്കുകയാണെന്ന് ബിഎംസി കമ്മീഷണർ അശ്വിനി ഭിഡെ മൺസൂണിന് മുന്നോടിയായുള്ള അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷത്തെ മഴയുടെ അളവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 15 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചതായി അവർ അറിയിച്ചു. ഓഗസ്റ്റ് അവസാനം വരെ നഗരത്തിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്താനാണ് തീരുമാനമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. നിലവിൽ ഒരു ദിവസം 3900 മില്യൺ ലിറ്റർ വെള്ളമാണ് നഗരത്തിലേക്ക് ബിഎംസി വിതരണം ചെയ്യുന്നത്. എന്നാൽ ഒരുദിവസം നഗരത്തിന് ആവശ്യമുള്ള വെള്ളത്തിൻ്റെ അളവ് 4200 മില്യൺ ലിറ്റർ ആണ്. ഏപ്രിൽ 27 വരെയുള്ള കണക്ക് പ്രകാരം, നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ഏഴ് തടാകങ്ങളിലുമായി മൊത്തം ശേഷിയുടെ 28.79 ശതമാനം വെള്ളമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 4.17 ലക്ഷം മില്യൺ ലിറ്റർ വരും. ഏഴ് തടാകങ്ങൾക്കായി 14,47,363 മില്യൺ ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് ഉള്ളത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ സുരക്ഷാ ലംഘനം : ജന്തർ മന്തറിലെ സമരക്കാർ പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്ന സമരക്കാർ പാർലമെന്‍റിലേക്ക്...

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം :...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച്...

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...