മുംബൈയില്‍ കനത്ത മഴ ; നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി, ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിയിരിക്കുന്നത്. റോഡുകളിലും സബ് വേകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയില്‍ പലയിടത്തും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ശരാശരി മഴയും ഇടിയോട് കൂടിയ മഴയുമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 മില്ലി മീറ്റര്‍ മഴയാണ് മുംബൈയിലെ കൊളാബയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ സാന്താക്രൂസില്‍ 60 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി.

മുംബൈയുടെ പല താഴ്ന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗാന്ധി മാര്‍ക്കറ്റ് ഭാഗത്തും സിയോണിലും മിലന്‍ സബ് വേയിലും അടക്കം വെള്ളം കയറി. മുട്ടോളം വെള്ളത്തില്‍ ആണ് റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നത്. ചില ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...