Tuesday, May 21, 2024 7:47 am

മുംബൈയിലെ കൊളാബയില്‍ രേഖപ്പെടുത്തിയത് 46 കൊല്ലത്തിനിടെയുള്ള ഏറ്റവും കൂടിയ മഴ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മണ്‍സൂണ്‍ അതിശക്തമായി തുടരുന്ന മുംബൈ നഗരത്തിലെ കൊളാബയില്‍ 24 മണിക്കൂറിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തി. 46 കൊല്ലത്തിനിടെയുള്ള ഏറ്റവും കൂടിയ അളവാണിത്. മുംബൈയില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയില്‍ അല്‍പം ശമനമുണ്ടായതിനാല്‍ ലോക്കല്‍, സബ്അര്‍ബന്‍ ട്രെയിനുകള്‍ നിലവില്‍ സമയക്രമം പാലിക്കുന്നുണ്ട്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യ ജോലികള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.

മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത 3-4 മണിക്കൂറില്‍ 60-70, ചിലപ്പോള്‍ 80 കി/മണിക്കൂര്‍ വേഗത്തിലുള്ള കാറ്റോടു കൂടിയ മിതമോ ശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില മേഖലകളില്‍ ശക്തമായ ഇടിയും മിന്നലും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. സാധാരണ ഓഗസ്റ്റ് മാസത്തില്‍ ലഭിക്കുന്ന മഴയുടെ 64 ശതമാനത്തോളം ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിലായി മുംബൈയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി കെഎസ് ഹൊസാലികര്‍ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 107 കി/മണിക്കൂര്‍ വരെ വേഗതയുള്ള കാറ്റും ശക്തമായ മഴയുമാണ് മുംബൈയില്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ട്രെയിന്‍, ബസ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

കനത്ത മഴ മൂലം മുംബൈ നഗരം നേരിടുന്ന ദുരിതസാഹചര്യം തരണം ചെയ്യാനുള്ള എല്ലാ സഹായ വാഗ്ദാനവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ദവ് താക്കറെയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. മുംബൈ കൂടാതെ കൊങ്കണ്‍, ഗോവ മേഖലകളിലും അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ് പ്രവചിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

0
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് 25,000 സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ക്കും ; കടുത്ത ആവേശത്തിൽ പ്രവർത്തകർ

0
ല​ക്നോ: കാ​ശി​യി​ലെ സ​മ്പൂ​ർ​ണാ​ന​ന്ദ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...

വനത്തിൽ യൂക്കാലിപ്റ്റസ് നടാൻ ഒരിക്കലും അനുവദിക്കില്ല ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം...

പ്രസവ ശസ്ത്രക്രിയാ പിഴവ് : ഹർഷിനയ്ക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ

0
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് ഏഴു...