രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘത്തെ പിടികൂടി മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘത്തെ പിടികൂടി മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സംഘത്തിലെ 6 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട്. വിദ്യാസമ്പന്നരായ ആളുകൾ പ്രധാനികളായ മയക്കുമരുന്ന് സംഘത്തിലെ വിദേശ ബന്ധമാണ് ഞെട്ടിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1,128 കോടി രൂപയുടെ മയക്കുമരുന്ന് വിറ്റഴിച്ച സംഘമാണ് കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വിദേശത്ത് താമസിക്കുന്ന നവീൻ ചിച്‌കാർ ആണ് ഈ സംഘത്തിന്റെ തലവനെന്നും ഇയാൾ നവി മുംബൈ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. വർഷങ്ങളായി ഇയായുടെ കൂട്ടാളികൾ വഴി മയക്കുമരുന്ന് കാർട്ടലുകൾ കടത്തുന്നുണ്ട്. ക്രിമിനൽ സൈക്കോളജി, ലണ്ടനിൽ ഫിലിം ആൻഡ് ടെലിവിഷൻ കോഴ്‌സ് തുടങ്ങിയവ പഠിച്ചയാളാണ് നവീൻ ചിച്‌കാർ. എന്നാൽ നിലവിൽ ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

സംഭവവവുമായി ബന്ധപ്പെട്ട കേസില്ഡ അറസ്റ്റിലായവരിൽ മൂന്ന് പേർ വിദേശത്ത് പഠിച്ചവരാണെന്ന് അധികൃതർ അറിയിച്ചു. കൊക്കെയ്ൻ, ഹൈബ്രിഡ് സ്ട്രെയിൻ ഹൈഡ്രോപോണിക് കഞ്ചാവ് തുടങ്ങിയവയാണ് ഇവർ കടത്തിയിരുന്നത്. നിരോധിത ലഹരി വസ്തുക്കൾ യുഎസിൽ നിന്ന് എയർ കാർഗോ വഴി മുംബൈയിലെത്തിച്ച് രാജ്യത്തുടനീളം വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. ചിലവ ഓസ്‌ട്രേലിയയിലേക്കും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ജനുവരി 1 ന് ആണ് നവി മുംബൈയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ വിവരം ഉദ്യോ​ഗസ്ഥർക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതികൾ കുറഞ്ഞത് 80 മുതൽ 90 കിലോഗ്രാം കൊക്കെയ്‌നും 60 കിലോയോളം ഹൈബ്രിഡ് സ്‌ട്രെയിൻ ഹൈഡ്രോപോണിക് കഞ്ചാവും വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. ഓപ്പറേഷനിൽ 11.540 കിലോഗ്രാം ഹൈ ഗ്രേഡ് കൊക്കെയ്ൻ, 4.9 കിലോ ഹൈബ്രിഡ് സ്‌ട്രെയിൻ ഹൈഡ്രോപോണിക് കഞ്ചാവ്, 200 പാക്കറ്റ് (5.5 കിലോഗ്രാം) കഞ്ചാവ് മിഠായികൾ, 1,60,000 രൂപ എന്നിവയും നവി മുംബൈയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...